ഖത്തറിൽ നടക്കുന്ന എക്സിബിഷനിൽ പ്രദർശനത്തിനൊരുങ്ങി താലിബാൻ തദ്ദേശീയമായി നിർമിച്ച സൂപ്പർകാർ. മാഡ 9 എന്ന് പേരിട്ടിരിക്കുന്ന പ്രോട്ടോടൈപ്പ് മോഡൽ കാർ കാബൂളിലുള്ള അഫ്ഗാനിസ്ഥാനിലെ ടെക്നിക്കല്‍ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള 30 എഞ്ചിനീയർമാരുടെ 5 വർഷത്തെ പ്രയത്നമാണ്. താലിബാന്‍റെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാഖ്വി ഹഖാനിയാണ് പുതിയ കാർ അവതരിപ്പിച്ചത്. ടൊയോറ്റ കൊറോള എന്‍ജിനാണ് മാഡ 9ന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. സൂപ്പര്‍ കാറിന് ഉതകുന്ന രീതിയില്‍ എന്‍ജിനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എത്ര കൂടിയ വേഗത്തിലും കാറിന് സ്ഥിരത നല്‍കുന്ന രീതിയിലാണ് എന്‍ജിന്‍ മോഡിഫൈ ചെയ്തിരിക്കുന്നത്.